Pinarayi Vijayan | പിണറായി സർക്കാരിന്റെ വനിതാ മതിലിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു പികെ കൃഷ്ണദാസ്.

2018-12-16 37

പിണറായി സർക്കാരിന്റെ വനിതാ മതിലിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു പികെ കൃഷ്ണദാസ്. ഹിന്ദുക്കൾ നവോത്ഥാനത്തിനും പുരോഗമന വാദത്തിനും എതിരാണോ എന്ന് മുഖ്യമന്ത്രി മറുപടി പറയണം. മുഖ്യന്റെ വനിതാ മതിൽ മത വിഭജനം മാത്രമാണ് ഇതിലൂടെ ന്യൂനപക്ഷ-ഭൂരിപക്ഷ വിഭാഗ വിഭജനമാണ് നടക്കുന്നത് . കുഞ്ഞു മനസ്സിൽ പോലും വിഭജന വിഷവിത്ത് വിതയ്ക്കാൻ ആണ് പിണറായി സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി മുൻ അധ്യക്ഷൻ സി കെ പത്മനാഭൻ നടത്തുന്ന നിരാഹാരസമരത്തിന് ആറാം ദിനം ഉദ്ഘാടനം ചെയ്യവേയാണ് ദേശീയ നിർവാഹകസമിതി അംഗം പികെ കൃഷ്ണദാസ് ഇങ്ങനെ പറഞ്ഞത്. വനിതാ മതിൽ വിഷയത്തിൽ വിശ്വാസികൾ ബിജെപിക്കൊപ്പം ആണെന്നും അദ്ദേഹം പറഞ്ഞു.

Videos similaires